വിദേശ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ബെംഗളുരു ആര്‍.ടി നഗറിലാണു സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ മോഡലായ ബ്രസീലിയന്‍ യുവതിയെ ഭക്ഷണം കൈമാറാനെത്തിയപ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. 

സ്വകാര്യകമ്പനിയില്‍ മോഡലാണു ബ്രസീലുകാരി. കമ്പനി വാടകയ്ക്കെടുത്തു നല്‍കിയ ആര്‍.ടി നഗറിലെ ഫ്ലാറ്റില്‍ വച്ചു പത്തുദിവസം മുന്‍പാണ് അതിക്രമുണ്ടായത്. ജോലി കഴിഞ്ഞെത്തിയ യുവതി ഓണ്‍ലൈന്‍ വഴി പലവ്യജ്ഞനങ്ങള്‍ ഓഡര്‍ ചെയ്തു. മിനിറ്റുകള്‍ക്കകം പലവ്യജ്ഞനങ്ങളുമായി ഡെലിവറി ബോയ് കുമാര്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി. അപ്പാര്‍ട്ട്മെന്റില്‍ മറ്റാരുമില്ലെന്നു മനസിലാക്കിയ കുമാര്‍ സാധനങ്ങള്‍ കൈമാറുന്നതിനിടെ അപമര്യാദയായി പെരുമാറുകയായിരുന്നു. 

കൂടുതല്‍ അതിക്രമത്തിനു മുതിര്‍ന്നതോടെ നിലവിളിച്ചുകൊണ്ടു യുവതി വാതിലടച്ചു. ഇതോടെ ഇയാള്‍ പിന്‍മാറി. പിന്നീട് യുവതി ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയോടു വിവരം പറയുകയായിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കി.

ENGLISH SUMMARY:

Delivery boy arrested for assaulting a Brazilian model in Bangalore. The incident occurred when the delivery person attempted to take advantage of the woman in her apartment.