hariyana-soan-papdi

TOPICS COVERED

ദീപാവലി സമ്മാനമായി സോന്‍ പപ്പടി കിട്ടിയതിന് പിന്നാലെ തൊഴിലാളികളുടെ അസാധാരണ പ്രതിഷേധം. ഹരിയാനയിലെ സോണിപതിലുള്ള ഫാക്​ടറി തൊഴിലാളികളാണ് കമ്പനി സമ്മാനമായി നല്‍കിയ സോന്‍ പപ്പടി ഗേറ്റിന് മുന്നില്‍ തന്നെ എറിഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ദീപാവലിക്ക് തൊഴിലാളികള്‍ക്ക് ബോണസ് വാഗ്ദാനം ചെയ്​തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബോണസോ ഗിഫ്റ്റ് വൗച്ചറുകളോ ലഭിക്കുമെന്നാണ് തൊഴിലാളികള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതിന് പകരം കിട്ടിയതാവട്ടെ സോന്‍ പപ്പടി ബോക്സും. തൊഴിലുടമ വാക്ക് പാലിക്കാതായതോടെ പലഹാരം എറിഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. 

ENGLISH SUMMARY:

Diwali gift protest erupts in Haryana after employees receive Soan Papdi as a Diwali gift. This unexpected present sparked outrage and led to a public display of dissatisfaction at the factory gates.