പൊതുനിരത്തില്‍ ബൈക്കുകളിലും കാറിലും അഭ്യാസം നടത്തുന്ന വിഡിയോകള്‍ ഇപ്പോള്‍ ഒരു പുതിയ സംഭവമല്ലാതായികഴിഞ്ഞിരിക്കുകയാണ്. ആളുകളുടെ ജീവന്‍ പോകുന്ന തരത്തിലേക്ക് ഈ സംഭവങ്ങള്‍ എത്തുന്നുണ്ടെങ്കിലും ചിലര്‍ക്ക് അതൊന്നും ഒരു പാഠമാവുന്നില്ല. അത്തരം ഒരു കാഴ്ചയാണ് ഡല്‍ഹിയില്‍ നിന്ന് വീണ്ടും വന്നിരിക്കുന്നത്.
ഉത്തംനഗറില്‍ ഒക്ടോബര്‍ എട്ടിന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തില്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കാണുന്നത്. ഥാറിന്‍റെ ഡോര്‍ തുറന്ന് നിന്നുകൊണ്ടാണ് രണ്ട് യുവാക്കള്‍ യാത്ര ചെയ്യുന്നത്.
പിന്നീട് സിസിടിവി ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. നിയന്ത്രണം വിട്ട ഥാര്‍ ഒരു പോസ്റ്റിലേക്ക് പോയി ഇടിക്കുകയായിരുന്നു. ഡോറില്‍ നിന്നുകൊണ്ട് യാത്ര ചെയ്ത യുവാവ് ഈ സമയം താറില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് ഡല്‍ഹി പൊലീസിനെ കമന്‍റ് ബോക്സില്‍ മെന്‍ഷന്‍ ചെയ്തത്. ഡല്‍ഹി പൊലീസ് നടപടി എടുക്കാത്തിടത്തോളം കാലം ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്നും ആളുകള്‍ കമന്‍റ് ചെയ്തു.