ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ തുടക്കത്തിലേ കല്ലുകടി. ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. സ്വാഭാവികമെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.
എന്‍.ഡി.എക്കും ഇന്ത്യ മുന്നണിക്കും ബദല്‍ എന്ന പ്രചാരണവുമായാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപീകരിച്ചത്. 243 ല്‍ 51 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊട്ടിത്തെറിയായി.
സരണ്‍ ജില്ലയിലെ മഷ്റക് ഗ്രാമത്തില്‍നിന്നുള്ള നേതാവ് പുഷ്പ സിങ്ങ് ആണിത്. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് സീറ്റു നല്‍കുമെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ മണ്ഡലത്തിന് പരിചയമില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കിയെന്ന് പുഷ്പ പറയുന്നു. പുഷ്പ മാത്രമല്ല, പല നേതാക്കളും പ്രതിഷേധവുമായി എത്തി. പണമോ കൈക്കരുത്തോ അല്ല മാനദണ്ഡമെന്നും പ്രവര്‍ത്തന മികവു നോക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പ്രശാന്ത് കിഷോറിന്‍റെ മറുപടി.
ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കര്‍പ്പൂറി ഠാക്കൂറിന്‍റെ പൗത്രി ജാഗ്രിതി, മുതിര്‍ന്ന അഭിഭാഷകന്‍ വൈ.വി.ഗിരി, മുന്‍ ഡി.ജി.പി. ആര്‍.കെ.മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.