Ai Generated Image
അന്‍പത് വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ തീരദേശ പട്ടണമായ ഉനയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 24 മണിക്കൂറിനിടെ രണ്ട് വട്ടമാണ് വിധവ കൂടിയായ അന്‍പതുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് 50കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ബലാല്‍സംഗവിവരം പുറത്തറിയുന്നത്.
കഴിഞ്ഞയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു 50കാരി. ഈ സമയത്ത് 2 ബൈക്കുകളിലായെത്തിയ മൂവര്‍ സംഘം സ്ത്രീയെ ഗ്രാമത്തില്‍ ഇറക്കിവിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഇവർ സ്ത്രീയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ശേഷം പ്രതികളിലൊരാള്‍ സ്ത്രീയെ ബലമായി വീട്ടില്‍ െകാണ്ടുപോയും പീഡിപ്പിച്ചു. 24 മണിക്കൂറിനിടെ രണ്ട് തവണ 50കാരി പീഡനത്തിന് ഇരയായി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ബലാല്‍സംഗവിവരം പുറത്തറിയിക്കാതിരുന്നതെന്ന് 50കാരി പൊലീസിന് മൊഴി നല്‍കി. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് കുടുംബം 50കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബലാല്‍സംഗവിവരം അറിയുന്നത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മല്‍സ്യത്തൊഴിലാളികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.