ഇന്ത്യയില്‍ ഇന്‍റർനെറ്റിന് ചായയേക്കാൾ വില കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ 9-ാമത് പതിപ്പ് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (ഡിഒടി) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സിഒഎഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ഐഎംസി ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി പരിപാടിയായിരുന്നു. IMC 2025ൽ സംസാരിച്ച നരേന്ദ്ര മോദി ഡിജിറ്റൽ നവീകരണത്തിലും കണക്റ്റിവിറ്റിയിലും ഇന്ത്യയുടെ മുന്നേറ്റങ്ങൾ എടുത്തുകാണിച്ചു.
ഇന്ത്യയിൽ ഇപ്പോൾ 1 ജിബി വയർലെസ് ഡാറ്റയ്ക്ക് ഒരു കപ്പ് ചായയേക്കാൾ വില കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യയിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ഇനി ഒരു പദവിയോ ആഡംബരമോ അല്ല. ഇപ്പോൾ അത് ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്, ഒരുകാലത്ത് 2G യുമായി പൊരുതി നിന്നിരുന്ന രാജ്യത്ത് ഇന്ന് 5G മിക്കവാറും എല്ലാ ജില്ലകളിലും എത്തുന്നുണ്ട്’ മോദി പറഞ്ഞു.