ബെംഗളൂരുവിലെ കോലാറില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഏഴാംക്ലാസ് വിദ്യര്‍ഥിനികളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഇവരില്‍ ഒരാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.
എലച്ചേപ്പള്ളി ഹൈസ്കൂൾ വിദ്യാർഥിനികളായ 13 വയസുകാരികളായ ധന്യാ ഭായി, ചൈത്ര ഭായി എന്നിവരുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് വീടിന്‍റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
ഇരുവര്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടന്നതിന് തെളിവൊന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.