ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട. ഗംഗലൂരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ വധിച്ചു. ബിജാപൂരിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. എല്ലാവരും സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളാണ്. കീഴടങ്ങിയവരിൽ 49 പേർക്കായി ഒരു കോടി രൂപ തലക്ക് വിലയിട്ടിരുന്നു. കീഴടങ്ങിയവരിൽ 22 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൂട്ടത്തോടെയുള്ള കീഴടങ്ങലിനു കാരണമെന്നും സൂചനയുണ്ട്. ഗംഗലൂരിൽ വധിച്ച മാവോയിസ്റ്റിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

Maoist operations are intensifying in Chhattisgarh. A Maoist was killed in an encounter in Gangaloor, while a large group surrendered in Bijapur, signaling potential internal conflicts within the CPI Maoist ranks.