cpi-party-congress-chandigarh

TOPICS COVERED

അടുത്ത ജനറൽ സെക്രട്ടറിയാരെന്ന ചർച്ചകളിലേക്ക് സിപിഐ. പാർട്ടിക്ക് പുനർജീവനം ഉണ്ടാകേണ്ട സമയമാണിതെന്ന് AITUC ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു.ചണ്ഡിഗഡിൽ സിപിഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു. 

വിജയവാഡ പാർട്ടി കോൺഗ്രസിന് സമാനമായി സമ്മേളന വേദിയിൽ ആദ്യം ദേശീയപതാകയും പിന്നീട് പാർട്ടി പതാകയും ഉയർത്തി.ഭഗത് സിങ്ങിന്‍റെ അനന്തരവന്‍ ജഗ്‌മോഹന്‍ സിങ് ദേശീയ പതാകയും മുതിർന്ന അംഗം ഭൂപീന്ദര്‍ സാബാര്‍ പാര്‍ട്ടി പതാകയും ഉയർത്തി.

കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അദ്ഭുതമെന്നും വീണ്ടും തുടർഭരണത്തിലേക്കാണ്  പോകുന്നതെന്നും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു.

അതിനിടെ നൂറാം വർഷത്തിലെത്തിയ പാർട്ടിയെ ഇനി ആര് നയിക്കണമെന്ന ചർച്ചകളിലേക്ക് സിപിഐ കടക്കുകയാണ്. ഡി.രാജ മാറിയാൽ പകരം പരിഗണിക്കപ്പെടുന്നതിൽ മുൻനിരയിൽ AITUC ജനറൽ സെക്രട്ടറി അമർജീത് കൗറാണ്. 

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ജനറൽ സെക്രട്ടറിയാവാൻ ബിനോയ്‌ വിശ്വത്തിന് താൽപ്പര്യമില്ലെന്നാണ് വിവരം.

ENGLISH SUMMARY:

CPI Party Congress is currently under discussion regarding who will be the next General Secretary. The AITUC General Secretary, Amarjeet Kaur, stated that it's time for the party to revitalize.