വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാളെ ഡൽഹിയിലെ ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പ സംഗമം നടക്കും. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പമ്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശന വിധിയിൽ വിയോജന കുറിപ്പ് എഴുതിയ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര ചടങ്ങിൽ തിരി തെളിയിച്ച് സംഗമത്തിൽ പ്രധാന ഭാഗമാകും. 

2018-ലെ ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികൾക്കെതിരെ എടുത്ത വ്യാജ കേസുകൾ പിൻവലിക്കണം. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സംരക്ഷിച്ചു കൊണ്ടുള്ള വികസന പരിപാടികൾ നടപ്പാക്കണം. പണം അടിസ്ഥാനമാക്കി തീർത്ഥാടകർക്കിടയിൽ വിവേചനം ഉണ്ടാക്കരുത്. എന്നിവയാണ് അയ്യപ്പ സംഗമത്തിന്റെ ആവശ്യങ്ങൾ. നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി.

ENGLISH SUMMARY:

Ayyappa Sangamam is set to take place in Delhi, organized by Hindu organizations as an alternative to the state-sponsored Pampa event. The gathering aims to address issues related to Sabarimala and advocate for the protection of devotees' rights.