മുംബൈയില്‍ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ ഊരിത്തെറിച്ചു. ഗുജറാത്തിലെ കണ്ഡ്‌ല വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് വരികയായിരുന്ന ക്യൂ 400 സ്പൈസ് ജെറ്റ് വിമാനമാത്തിന്‍റെ ചക്രമാണ് ഈരിത്തെറിച്ചത്.
വിമാനം പറന്നുയരുന്നതിനിടെയാണ് ഒരു ടയര്‍ ഊരിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിൽ 75 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു ഈ അപകടം ഉണ്ടായത് എന്നാണ് വിമാനത്താവള അതോറിറ്റി വ്യക്തമാക്കുന്നത്.
വിമാനത്തിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിഡിയോ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ വിമാനത്തിന്‍റെ ടയര്‍ ഊരിത്തെറിക്കുന്നത് കാണാന്‍ സാധിക്കും. സംഭവത്തില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണം നടക്കുകയാണ്.