tihar-jail

TOPICS COVERED

തീഹാർ ജയിലിൽ കഴിയുന്ന അവാമി ഇത്തിഹാദ് പാർട്ടി നേതാവ് എഞ്ചിനീയർ റാഷിദ് എംപി ക്ക് നേരെ ആക്രമണം. ട്രാൻസ്ജെൻഡർ സഹതടവുകാരുടെ ആക്രമണത്തിൽ എംപിക്ക് പരുക്കേറ്റു. വധശ്രമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും  അവാമി ഇത്തിഹാദ് പാർട്ടി ആവശ്യപ്പെട്ടു. സഹതടവുകാരാണ് ആക്രമിച്ചത് എന്നും പരുക്ക് ഗുരുതരമല്ലെന്നും  ജയിൽ അധികൃതര്‍ പ്രതികരിച്ചു.

വലിയ സുരക്ഷ വീഴ്ചയാണ് തീഹാര്‍ ജയിലില്‍ ഉണ്ടായതെന്ന് വ്യക്തം. ഭീകരവാദ ധനസഹായക്കേസില്‍  2019 മുതൽ തീഹാര്‍ ജയിലില്‍ കഴിയുകയാണ് അവാമി ഇത്തിഹാദ് പാർട്ടി നേതാവ് എഞ്ചിനീയർ റാഷിദ് എം പി. കഴിഞ്ഞ ദിവസമാണ് എംപിക്ക് നേരെ സഹതടവുകാരായ ട്രാന്‍സ് ജെന്‍ഡേഴ്സില്‍ നിന്നും ആക്രമണമുണ്ടായതെന്നും കൊലപാതക ഗുഢാലോചനക്ക് പിന്നാലെയാണ് ഇതെന്നുമാണ് അവാമി ഇത്തിഹാദ് പാർട്ടി ആരോപിക്കുന്നത്. എച്ച്ഐവി ബാധിതരായ ട്രാൻസ്ജെൻഡേഴ്സാണ് ഇവർ. കശ്മീരി തടവുകാർക്കൊപ്പം ഇവരെ പാർപ്പിച്ചിരിക്കുന്നത് മനപൂര്‍വമാണെന്നും അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് അവാമി ഇത്തിഹാദ് പാർട്ടിയുടെ തീരുമാനം.

കൊലപാതക ഗൂഢാലോചന എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് ജയിൽ അധികൃതരുടെ മറുപടി. പരുക്ക് ഗുരുതരമല്ലെന്നും  തുടർനടപടി സ്വീകരിച്ചു വരികയാണെന്നും ജയിൽ അധികൃതര്‍ൾ പ്രതികരിച്ചു. 

ENGLISH SUMMARY:

Engineer Rashid was attacked in Tihar Jail by transgender inmates. The Awami Ittehad Party alleges a conspiracy and demands an investigation, while jail authorities claim the injuries are not serious and are investigating the situation.