ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനത്തിൽ ഒരു മരണം. ഒരാളെ കാണാതായതായി വിവരം. ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. വീടുകളും മാർക്കറ്റും വാഹനങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. തരളി-ഗ്വാൾഡാം റോഡ് മണ്ണും കല്ലും വീണടഞ്ഞതിനാൽ ഗതാഗതം ദുഷ്കരമായിരിക്കുകയാണ്.
സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്‌സിൽ കുറിച്ചു. തരളി-ഗ്വാൾഡാം റോഡ് മണ്ണും കല്ലും വീണടഞ്ഞതിനാൽ ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തൽക്കാലത്തേക്ക് അടച്ചു.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ മിന്നലിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. അതേസമയം, ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട 200ലേറെപ്പേരെയാണ് ഇനി കണ്ടെത്താനുള്ളത്.