ദീപാവലിക്ക് ജിഎസ്ടിയില്‍ വലിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കും എന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്തായിരിക്കും അതെന്ന ചര്‍ച്ചകളും പിന്നാലെ സജീവമായി. 12 ശതമാനം എന്ന സ്ലാബ് എടുത്തുകളയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ലൈഫ്, ഹെല്‍ത് ഇന്‍ഷുറന്‍സുകളുടെ സ്ലാബിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നു.
നിലവില്‍ രാജ്യത്ത് അഞ്ച് ജി.എസ്.ടി. സ്ലാബുകളാണ് ഉള്ളത്. 0, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവ. ജി.എസ്.ടി പരിധിയില്‍ വരുന്ന 19 ശതമാനം ഉല്‍പന്നങ്ങളും 12 ശതമാനം സ്ലാബില്‍ ഉള്‍പ്പെടും. ഈ സ്ലാബ് എടുത്തുകളഞ്ഞ് ഉല്‍പന്നങ്ങള്‍ അഞ്ചിലേക്കും 18 ലേക്കും മാറ്റാനുള്ള ആലോചനയാണ് നടക്കുന്നത്. ബട്ടര്‍, നെയ്യ്, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, ബദാം, സംസ്കരിച്ച പഴ വര്‍ഗങ്ങള്‍, ഫ്രൂട് ജ്യൂസ്, കുടകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയാണ് പ്രധാനമായി 12 ശതമാനം സ്ലാബില്‍ വരുന്നത്. ഇതില്‍ ഏതെല്ലാം ഉല്‍പന്നങ്ങള്‍ അഞ്ചിലേക്കു മാറ്റും എന്നത് വ്യക്തമല്ല. അടുത്തമാസം ചേരുന്ന ജി.എസ്.ടി. യോഗത്തില്‍ ആയിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. 18 ശതമാനം സ്ലാബില്‍ വരുന്ന ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് അഞ്ച് ശതമാനത്തിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കില്‍ സാധാരണക്കാര്‍ക്ക് വലിയരീതിയില്‍ ഗുണംചെയ്യും