79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു. (PMO via PTI Photo)
140 കോടി ജനങ്ങള്‍ രാജ്യത്തിന്‍റെ ജയം ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണഘടന 75 വര്‍ഷമായി പ്രകാശം ചൊരിയുന്നു എന്ന് പറഞ്ഞ് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച പ്രധാനമന്ത്രി പറഞ്ഞു ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നതായും മോദി പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ഭീകരര്‍ ശ്രമിച്ചു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. സൈന്യം ഭീകരര്‍ക്ക് മുന്‍പില്ലാത്തവിധം തിരിച്ചടി നല്‍കി. ഭീകരവാദ പോരാട്ടത്തില്‍ ന്യൂ നോര്‍മല്‍ സൃഷ്ടിച്ചു. ‘ഭീകരവാദികളെയും പിന്തുണയ്ക്കുന്നവരെയും വേര്‍തിരിക്കില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധ ചെയ്ത് പറഞ്ഞു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സിന്ധു നദിയിലെ വെള്ളം രാജ്യത്തെ കര്‍ഷകര്‍ക്കുള്ളതെന്നും ഓര്‍മിപ്പിച്ച മോദി ആണവ ബ്ലാക്മെയിലിങ് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
സ്വയംപര്യാപ്തമാവുകയാണ് രാജ്യതാല്പര്യം സംരക്ഷിക്കാനുള്ള വഴിയെന്നും മോദി പറഞ്ഞു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്ന് പറഞ്ഞ പ്രധാനമന്ത്രി അഭിസംബോധനയില്‍ യു.എസ് തീരുവയെ പരോക്ഷമായി സൂചിപ്പിച്ചു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.
'രാജ്യത്തിന്‍റെ ആത്മനിര്‍ഭരത ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടു. ശത്രുവിനെ തകര്‍ത്തത് രാജ്യത്തിന്‍റെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ചാണ്. സെമികണ്ടക്റ്റര്‍ രംഗത്ത് വളരാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ ഉണ്ടാകും. ഊര്‍ജരംഗത്തും സ്വയംപര്യാപ്തമാവുകയാണ് ഇന്ത്യ. ഹൈഡ്രജന്‍ എനര്‍ജിക്കായി ശതകോടികള്‍ ചെലവഴിക്കുന്നുന്നു. ആണവോര്‍ജ രംഗത്തും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. 2030 ആവുമ്പോഴേക്കും 50 ശതമാനം ക്ലീന്‍ എന്‍ര്‍ജി ലക്ഷ്യം' എന്നും മോദി പറഞ്ഞു.
ഏഴരയോടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്. ഇതിന് മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ‘വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാവട്ടെ’ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. പ്രതിരോധ മന്ത്രിയും കേന്ദ്രമന്ത്രിമാരും സൈനിക മേധാവികളും ചെങ്കോട്ടയിലെ ചടങ്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളില്‍നിന്നായി അയ്യായിരം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിനുണ്ട്.