child-in-road

AI Generated Image

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നുവയസുകാരനെ കണ്ടെത്തി. ഛത്തീസ്​ഗഡിലെ ബിര്‍ഗാവോണിലാണ് സംഭവം നടന്നത്. കത്ത് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന നിലയില്‍ ഒരു കാറിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുട്ടിയെ കണ്ടെത്തിയത്. 'എനിക്ക് ജീവിക്കാനൊരു ഇടമില്ല. ഞാന്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ആരെങ്കിലും ഇവനെ ഏറ്റെടുക്കണം,' എന്നാണ് കത്തില്‍ എഴുതിയിരുന്നത്. 

കുഞ്ഞ് ഒറ്റപ്പെട്ട് നില്‍ക്കുന്നത് കണ്ട സ്ത്രീ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി കുഞ്ഞിനെ കൊണ്ടുപോയി. ശിശുക്ഷേമ സമിതിയേയും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A three-year-old boy was found abandoned in Birgaon, Chhattisgarh. A local woman discovered the child inside a car holding a letter that read, "I have no place to live. I am abandoning the child. Someone should take care of him."