ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. ഹരിനഗറിൽ കെട്ടിടം തകർന്ന് നാല് പേർക്ക് പരുക്ക്. റോഡ് – റെയില്‍ – വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ഡല്‍ഹിയില്‍ റെഡ് അലേർട്ട് തുടരുകയാണ്. ഇതിനിടെയാണ് ഹരിനഗറില്‍ വീടിന്റെ പകുതി തകര്‍ന്ന് വീണത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിമര്‍ത്ത് പെയ്ത മഴയില്‍ ഐടിഒ, മോത്തി ബാഗ്, പ്രഗതി മൈതാന്‍ റോഡുകളിലെല്ലാം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
130 വിമാനങ്ങളാണ് വൈകി സർവീസ് നടത്തുന്നത്. യാത്രക്കാർ നിർദേശങ്ങൾ ക്യത്യമായി പാലിക്കണമെന്ന് വിമാനകമ്പനികള്‍ നിർദേശം നൽകി. യുപി ഗൗതംബുദ്ധ്‌നഗറിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.. ഹരിയാനയിലും മഴ ശക്തമാണ്.