ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ധരാലിയിൽ വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോവുകയും, അൻപതിലധികം ആളുകളെ കാണാതാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ ഇരുപതോളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയിട്ടുണ്ട്. ശക്തമായ മഴയ്ക്കുശേഷം വലിയ അളവിൽ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമടക്കം രംഗത്തുണ്ട്.