ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധിച്ചത് അൻപതിലേറെ ബജ്റംഗ് ദൾ പ്രവർത്തകർ. ദുർഗ് റയിൽവേ സ്റ്റേഷനിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് ഒരിടപെടലും നടത്താതെ കാഴ്ചക്കാരായി നിൽക്കുകയാണ്. അതിനിടെ, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ദുർഗ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവതികളെ മൊഴിമാറ്റി മതപരിവർത്തന കുറ്റം ചുമത്താൻ ശ്രമം ഉണ്ടെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.