soumya-video

TOPICS COVERED

ലക്നൗവില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിഡിയോ ചിത്രീകരിച്ചതിനു ശേഷമാണ് സൗമ്യ കശ്യപ് എന്ന യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന് രണ്ടാമതൊരു വിവാഹം കഴിക്കാനായാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും യുവതി വിഡിയോയില്‍ പറയുന്നു. 

ഭര്‍ത്താവിന്റെ അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചുവെന്നും ഭര്‍ത്താവിനോട് കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടുവെന്നും സൗമ്യ വിഡിയോയില്‍ പറയുന്നു. കൊന്നുകഴിഞ്ഞാല്‍ ഭര്‍ത്താവിനെ കേസില്‍ കുടുങ്ങാതെ രക്ഷിച്ചോളാമെന്ന് അഭിഭാഷകന്‍ കൂടിയായ അമ്മാവന്‍ ഉറപ്പുനല്‍കി. 

വിഡിയോ ചിത്രീകരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കിയതായി നോര്‍ത്ത് ലക്നൗ പൊലീസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര ദുബെ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും പലതരത്തില്‍ തന്നെ  ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും വിഡിയോയില്‍ കരഞ്ഞുകൊണ്ട് യുവതി പറയുന്നുണ്ട്. വിഡിയോ ചിത്രീകരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു.  

ENGLISH SUMMARY:

In Lucknow, the wife of a police constable died by suicide. The woman, identified as Soumya Kashyap, recorded a video before taking her life, in which she made serious allegations against her husband and his family. In the video, she stated that her husband was trying to get rid of her in order to marry another woman.