ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് 3500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. വിരമിക്കല്‍ ആനുകൂല്യം അന്‍പതിനായിരം രൂപയായും ഉയര്‍ത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ആശമാര്‍ തീരുമാനത്തെ സ്വാഗതംചെയ്തു. ഓണറേറിയം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമോ എന്നും ചോദിച്ചു.
മാര്‍ച്ചില്‍ ചേര്‍ന്ന മിഷന്‍ സ്റ്റിയറിങ് ഗ്രൂപ് യോഗത്തിലാണ് ആശമാരുടെ ഇന്‍സെന്റീവ് രണ്ടായിരത്തില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള ടീം ബേസ്ഡ് ഇന്‍സെന്റീവ് ആയി പരമാവധി 1000 രൂപയ്ക്കും അര്‍ഹതയുണ്ട്. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 ത്തില്‍ നിന്ന് അന്‍പതിനായിരം രൂപയായും ഉയര്‍ത്തി. കേന്ദ്രം ഇന്‍സന്റീവ് വര്‍ധിപ്പിച്ചാല്‍ ഓണറേറിയം കൂട്ടാം എന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം ഇതിന് തയാറാകുമോ എന്ന് ആശ വര്‍ക്കര്‍മാര്‍ ചോദിച്ചു
മഹാരാഷ്ട്ര, സിക്കിം, ആന്ധ്രാ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ കൂടുതല്‍ ഇന്‍സന്റീവ് നല്‍കുന്നുണ്ടെന്നും ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയില്‍ നല്‍കിയ കണക്ക് വ്യക്മതാക്കുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.