വി.എസ് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മകളിലാണ് രാജ്യതലസ്ഥാനത്തെ കേരള ഹൗസും. ഡൽഹിയിലെത്തുമ്പോൾ കേരള ഹൗസിലെ 204–ാം നമ്പർ മുറിയിലാണ് വി.എസ് സ്ഥിരമായി താമസിച്ചിരുന്നത്. ഡൽഹിയിലും വിഎസിന് ചിട്ടകളിൽ വിട്ടുവീഴ്ചയില്ലായിരുന്നുവെന്ന് ജീവനക്കാർ സ്നേഹത്തോടെ ഓർക്കുന്നു.
വി.എസ് ഡല്‍ഹിയിലേക്ക് പുറപ്പെടുമ്പോള്‍തന്നെ കേരള ഹൗസിന്‍റെ ഒന്നാം നിലയിലെ 204–ാം നമ്പര്‍ മുറി ഒരുങ്ങും. നിലപാടുകളിലെന്ന പോലെ ഈ മുറിയുടെ കാര്യത്തിലും വി.എസിന് കാര്‍ക്കശ്യമുണ്ടായിരുന്നു.
കലുഷിതമായ ഉള്‍പാര്‍ട്ടി സമരത്തിന്‍റെ കാലത്തെ പൊളിറ്റ് ബ്യൂറോകള്‍, കേന്ദ്രകമ്മിറ്റികള്‍, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമുള്ള സന്ദര്‍ശനങ്ങള്‍. എന്നും വി.എസ് ഇവിടെ അന്തിയുറങ്ങി.
വി.എസിനായി ഉമ്മന്‍ചാണ്ടിയടക്കം മറ്റു വി.ഐ.പികള്‍ 204 ഒഴിഞ്ഞുകൊടുത്തതും ജീവനക്കാര്‍ ഓര്‍ക്കുന്നു. ലളിതമായ ഭക്ഷണം, രാവിലെയും വൈകീട്ടുമുള്ള നടത്തം. കേരളഹൗസിലും വി.എസിന്‍റെ ചിട്ടകള്‍ മുടങ്ങിയില്ല.
വി.എസുമായുള്ള യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഡ്രൈവര്‍ സന്തോഷിന്‍റെ കണ്ണുനിറഞ്ഞു. അതിന് മറ്റൊരു കാരണവുമുണ്ട്.
ഒരിക്കല്‍കൂടി ആതിഥ്യം സ്വീകരിക്കാന്‍ ഇനി വി.എസ് 204ലേക്കില്ല. ആ നല്ല ഓര്‍മകളില്‍ കേരള ഹൗസും സഖാവിന് അന്ത്യാഞ്ജലിനേരുന്നു..