Image: PTI
ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം, പഹല്‍ഗാം വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയില്‍ പ്രതിപക്ഷം നടത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. മകരകവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു.
ലോക്സഭ ചേര്‍ന്നയുടന്‍ ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്കു ശേഷമെന്ന പതിവ് മറുപടിയുമായി സ്പീക്കറും. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
ഒരുമണിക്കൂര്‍ നിര്‍ത്തിവച്ചശേഷം സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. ഇതോടെ വീണ്ടും നിര്‍ത്തിവച്ചു. സഭയ്ക്കു പുറത്ത് മകരകവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. രാജ്യസഭയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. രണ്ടുതവണ സഭ നിര്‍ത്തിവച്ചു.