മുംബൈ എയര്‍പോര്‍ട്ട്, ഫയല്‍ ചിത്രം
കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറി. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. റണ്‍വേ ഉടന്‍ തന്നെ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു.കാലവര്‍ഷം കനത്തതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതിനടക്കം കടുത്ത പ്രതിസന്ധിയാണ് മുംബൈ വിമാനത്താവളത്തില്‍.
ലാന്‍ഡിങ്ങിനിടെ ഇന്ത്യകണ്ട ഏറ്റവും വലിയ അപകടം 2020ലാണ് . അന്ന് കോരിച്ചൊരിയുന്ന മഴയ്ക്കിടെ കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് 21 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. 2023 നവംബറില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലും വിമാനം അടിയന്തര ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ആളപായമൊന്നും ഉണ്ടായില്ല. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് മെഡിക്കല്‍ വസ്തുക്കള്‍ നിറച്ച ചാര്‍ട്ടേഡ് വിമാനം അപകടത്തില്‍പ്പെട്ടത്. ക്രാഷ് ലാന്‍ഡിങിനിടെ വിമാനത്തിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു.