**EDS: THIRD PARTY IMAGE; SCREENGRAB VIA SANSAD TV** New Delhi: Union Minister K Rammohan Naidu speaks in the Rajya Sabha during the first day of the Monsoon session of Parliament, in New Delhi, Monday, July 21, 2025. (Sansad TV via PTI Photo)(PTI07_21_2025_000134B)

  • 'പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് സ്ഥാപിത താല്‍പര്യം'
  • 'AAIB റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പക്ഷപാതമില്ലാതെ'
  • മരിച്ച മെഡി. വിദ്യാര്‍ഥികള്‍ക്ക് യാത്രക്കാര്‍ക്ക് നല്‍കുന്ന സഹായം

അഹമ്മദാബാദ് വിമാനാപകടത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വ്യോമയാനമന്ത്രി കെ. റാംമോഹന്‍ നായിഡു. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. എഎഐബി  നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും സത്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പാശ്ചാത്യ മാധ്യമങ്ങള്‍ അവരുടേതായ താല്‍പര്യമാണ് പ്രചരിപ്പിക്കുന്നത്. വാസ്തവമെന്തെന്ന്   അറിയുകയാണ് നമ്മുടെ ആവശ്യം. മറ്റൊന്നുമല്ല. അക്കാര്യം എഎഐബിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ 12നുണ്ടായ വിമാനദുരന്തത്തില്‍ 260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്​വികിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി നിലംപതിക്കുകയായിരുന്നു. വിമാനത്തിന്‍റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണില്‍ നിന്നും കട്ടോഫിലേക്ക് മാറിയതാണ് ദുരന്തത്തിന് കാരണമായത്. 

'എന്തിനാണ് കട്ടോഫ് ചെയ്ത'തെന്ന് പൈലറ്റുമാരില്‍ ഒരാള്‍ ഒപ്പമുള്ള ആളോട് ചോദിക്കുന്നതും ‍'ഞാനങ്ങനെ ചെയ്തിട്ടി'ല്ലെന്നും മറ്റേയാള്‍ ഉടനടി മറുപടി നല്‍കുന്നതും കോക്പി​റ്റിലെ സംഭാഷണമായി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദുരന്തമുണ്ടാക്കിയത് ക്യാപ്റ്റന്‍റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പൈലറ്റുമാരുടെ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഊഹാപോഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടത്. 

ENGLISH SUMMARY:

Aviation Minister K. Rammohan Naidu addressed the Rajya Sabha on the Ahmedabad plane crash, stating that only a preliminary report is out. He stressed the need for an impartial AAIB investigation and urged focusing on truth over biased Western media narratives, awaiting the final report.