ഉത്തരേന്ത്യയില്‍ മഴയും മഴക്കെടുതിയും തുടരുന്നു. മധ്യപ്രദേശിലും ബംഗാളിലുമായി 24 മണിക്കൂറിനിടെ അഞ്ചുപേര്‍ മരിച്ചു. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ഹിലൗണ്ടയില്‍ വെള്ളക്കെട്ടിനകത്തെ കുഴൽക്കിണറിൽ വീണ് രണ്ട് പെൺകുട്ടികൾ മരിച്ചു. പതിനാറും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനിടെ തുറന്നിരുന്ന കുഴൽ കിണറിൽ വീഴുകയായിരുന്നു. വെള്ളക്കെട്ടുകാരണം കിണര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബംഗാളിലെ പശ്ചിം മേദിനിപൂരില്‍ ഏഴുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു. ഇവിടെ ആറു പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ശീലാബതി നദിയില്‍ ജലനിരപ്പ് കുറയുന്നത് ആശ്വാസം നല്‍കുന്നു. രാജസ്ഥാനിലും ശക്തമായ മഴയും വെള്ളക്കെട്ടുമുണ്ട്. ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ ശക്തമായ മഴപെയ്തു. ഇതോടെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ഗതാഗതക്കുരുക്ക് മൂലം വൈകുന്നത് ഒഴിവാക്കാർ മെടോ വഴി യാത്രചെയ്യുനമെന്നും വിമാനത്താവള അധിക്യതർ നിർദ്ദേശിച്ചു