ഹിന്ദി ഭാഷ വാദത്തെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജന സേന പാര്‍ട്ടി നേതാവുമായി പവന്‍ കല്യാണ്‍. ഹിന്ദി ദേശീയ ഐക്യം വളര്‍ത്തുന്നതിലും സാമ്പത്തിക അഭിവൃദ്ധി വളര്‍ത്തുന്നതിലും സിനിമ വ്യവസായത്തിലും ഹിന്ദിക്കുള്ള പങ്ക് പവന്‍ കല്യാണ്‍ വിശദീകരിച്ചു. ഹൈദരബാദില്‍ നടന്ന ഒദ്യോഗിക ഭാഷ വകുപ്പിന്‍റെ പരിപാടിയില്‍ സംസാരിക്കവേയാണ് ഹിന്ദിയെ പിന്തുണച്ച് പവന്‍ കല്യാണ്‍ സംസാരിച്ചത്. ഹിന്ദി നമ്മുടെ അമ്മയെ പോലെയാണെങ്കില്‍ ഹിന്ദി നമ്മുടെ മൂത്ത അമ്മായിയെ പോലെയാണ്.
പ്രാദേശിക ഭാഷകൾക്ക് പ്രാഥമിക പ്രാധാന്യമുണ്ടെങ്കിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിൽ ഹിന്ദി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഹിന്ദി പഠിക്കുന്നത് ഒരാളുടെ പ്രാദേശിക സ്വത്വത്തിന് ഭീഷണിയായി കാണരുത്, മറിച്ച് വിശാലമായ അവസരങ്ങൾ സാധ്യമാക്കുന്ന ഒന്നായി കാണണം. ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു, അത് രാജ്യത്തുടനീളമുള്ള ഒരു പൊതു ഭാഷാ ചരടായി പ്രവർത്തിക്കുന്നു,' പവന്‍ കല്യാണ്‍ പറഞ്ഞു.
നിരവധി തെലുങ്ക്, ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നു, അതില്‍നിന്നും നല്ല വരുമാനം ലഭിയ്ക്കുന്നു. നമ്മുടെ സിനിമകൾ ഹിന്ദിയിൽ നന്നായി ഓടണമെന്നും അവയിൽ നിന്ന് വരുമാനം ലഭിക്കണമെന്നും നാം ആഗ്രഹിക്കുന്നു, എന്നാല്‍ ഹിന്ദി ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നില്ല. അത് എന്തൊരു ദയനീയമായ ആറ്റിറ്റ്യൂഡാണ്? പവന്‍ കല്യാണ്‍ ചോദ‌്യമുയര്‍ത്തി.