Image Credit: x.com/NCS_Earthquak
ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 3.7 തീവ്രത രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. ഹരിയാനയിലെ ജജ്ജർ ആണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
വൈകുന്നേരം 7.49 ഓടെയായിരുന്നു സംഭവമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.05 ഓടെ ഹരിയാണയിലെ ജജ്ജറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്.