എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് കുഴഞ്ഞുവീണു. പൈലറ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.മറ്റൊരു പൈലറ്റിനെ ഏര്‍പ്പെടുത്തിയാണ് പിന്നീട് വിമാനം സര്‍വീസ് നടത്തിയത്.
ബെംഗളൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള A12414 വിമാനത്തിന്‍റെ പൈലറ്റാണ് സര്‍വീസ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കുഴഞ്ഞുവീണത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തങ്ങളുടെ ഒരു പൈലറ്റിന് ഇന്ന് പുലര്‍ച്ചെ ദേഹാസ്വസ്ഥ്യമുണ്ടായതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
കുഴഞ്ഞുവീണ പൈലറ്റ് നിലവില്‍ ആരോഗ്യവാനാണെന്നും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.