ബംഗാൾ രാജ്ഭവനിലും അനുബന്ധ വകുപ്പുകളിലും പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനും  ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കര്‍മ പദ്ധതിക്ക് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് തുടക്കം കുറിച്ചു .

ആദ്യപടിയായി രാജ്ഭവനിലെയും അനുബന്ധ വകുപ്പുകളിലെയും എല്ലാ ജീവനക്കാരോടും അംഗങ്ങളോടും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കാനും പരിസ്ഥിതിസൗഹൃദ ബദൽ മാർഗങ്ങള്‍ അവലംബിക്കാനും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.

തൊഴില്‍ രംഗത്തും വ്യക്തിജീവിതത്തിലും തുണി, ചണം, കടലാസ്  ബാഗുകള്‍ അടക്കമുള്ള സുസ്ഥിര ബദലുകൾ സ്വീകരിക്കാനും സമൂഹത്തില്‍ ഈ പ്രവണത പ്രോത്സാഹിപ്പിക്കാനും രാജ്ഭവന്‍ - അനുബന്ധ ജീവനക്കാര്‍ മുന്‍കയ്യെടുക്കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബങ്ങളിലും സമൂഹങ്ങളിലും അവബോധം സൃഷ്ടിക്കണം.

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ, സ്റ്റാഫ് അംഗങ്ങളും ഓഫീസർമാരും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ദീർഘകാല പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ അപകടങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബങ്ങളിലും സമൂഹങ്ങളിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വർത്തമാനകാലത്തിന്റെ സംരക്ഷകരും ഭാവിയുടെ കാര്യസ്ഥരും എന്ന നിലയിൽ, വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. വൃത്തിയും  ശുചിത്വവും പച്ചപ്പുമുള്ള ആരോഗ്യകരമായ പശ്ചിമ ബംഗാളിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം - അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

On International Plastic Bag Free Day, West Bengal Governor Dr. C.V. Ananda Bose launched an action plan to drastically reduce plastic usage in Raj Bhavan and its allied departments while promoting eco-friendly alternatives. As the first step, the Governor urged all staff and members in Raj Bhavan and related offices to completely stop using plastic bags and adopt sustainable options.