Representative image
എയർ ഇന്ത്യയുടെ ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം എ.സി. യൂണിറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.