അഹമ്മദാബാദ് അപകടത്തില്‍ കൊല്ലപ്പെട്ട 215 പേരുടെ ഡിഎന്‍എ സാംപിള്‍ ലഭിച്ചു. 198 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ. മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിന് കാര്യമായ കേടുപാടുകള്‍ കണ്ടെത്തി. ദുരന്തത്തിന്‍റെ കാരണമറിയാന്‍ വാഷിങ്ടണിലെ നാഷനല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്‍റെ ലാബോറട്ടറിയില്‍ ബ്ലാക് ബോക്സ് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ എടുക്കുമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദ് വിമാന ഡല്‍ഹിയില്‍ വ്യോമയാനമന്ത്രാലയത്തിന് ലാബുണ്ടെങ്കിലും ബ്ലാക് ബോക്സിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വിവരം ശേഖരിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍ അപകടത്തിന്‍റെ പിറ്റേദിവസം ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡര്‍ അഥവാ ബ്ലാക് ബോക്സും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും മൂന്ന് ദിവസത്തിനുശേഷം മറ്റൊരു ബ്ലാക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ വിമാനങ്ങള്‍ക്ക് രണ്ട് ബ്ലാക്ക്‌ബോക്‌സുകളുണ്ട്. വ്യോമസുരക്ഷ, യാത്രക്കാർക്കുള്ള സൗകര്യമൊരുക്കൽ, എയർലൈൻ പ്രകടനം എന്നിവ വിലയിരുത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡുവിന്‍റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വീണ്ടും യോഗം ചേര്‍ന്നു.
വിമാന താവളങ്ങളുടെ ഡയറക്ടർമാര്‍, വിമാന കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിമാനദുരന്തത്തില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ക്ഷമാപണം നടത്തി. അപകട കാരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അഭ്യൂഹങ്ങളില്‍ വസ്തുതയില്ലെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ എന്‍ജിനുകള്‍ പരിശോധിച്ചിരുന്നുവെന്നും എയര്‍ ഇന്ത്യയുടെ 128 വിമാനങ്ങളും സുരക്ഷിതമെന്നും എയര്‍ ഇന്ത്യ എംഡി അറിയിച്ചു.