അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ ആര്യന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. കൗതുകത്തിനാണ് വീഡിയോ പകർത്തിയത്, പക്ഷേ വിമാനം തകർന്ന് വലിയ സ്ഫോടനമുണ്ടായപ്പോൾ താൻ ഭയന്നുപോയെന്ന് ഈ 17കാരൻ പറയുന്നു. ആര്യനെ അപകടത്തിന്റെ ദൃക്‌സാക്ഷിയാക്കി പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.