ബെംഗളുരുവിനു സമീപം ഹോസ്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരുപ്പതിയില്‍ നിന്നും ബെംഗളുരുവിലേക്കു വരികയായിരുന്ന ആന്ധ്രപ്രദേശ് ആര്‍.ടി.സി.ബസ് നിയന്ത്രണം നഷ്ടമായി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.16 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്.