ahammadabad-flight-crash

TOPICS COVERED

അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നിലെന്ത്? അപകടത്തിന് പിന്നാലെ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു ഇത്. എന്‍ജിന്‍ പരാജയവും എന്‍ജിനിലേക്ക് ഇന്ധനമെത്തിയില്ല എന്നും മറ്റും പലരും പറയുന്നുണ്ടെങ്കിലും ഇവയ്ക്കെല്ലാം വിപരീതമായി വിമാനത്തിന്‍റെ പൈലറ്റിന് തെറ്റുപറ്റിയാതാകാം എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥനും പൈലറ്റും സോഷ്യല്‍ മീഡിയ താരവുമായ ക്യാപ്റ്റന്‍ സ്റ്റീവ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ക്യാപ്റ്റന്‍ സ്റ്റീവ് വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് സുപ്രധാനമായ ചില കാര്യങ്ങള്‍ വിവരിക്കുന്നത്. 

വിമാനം തകര്‍ന്നുവീണതിന് മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് ക്യാപ്റ്റന്‍ സ്റ്റീവ് തന്‍റെ വിഡിയോ ആരംഭിക്കുന്നത്. അപകടത്തില്‍ പെട്ട  ബോയിങ് 787 വിമാനം ഏറ്റവും വിശ്വാസ്യയോഗ്യമായ വിമാനമാണെന്ന് ക്യാപ്റ്റന്‍ പറയുന്നു. വിമാനത്തിന് സമാനമായ ബോയിങ് 777 വിമാനവുമായി താരതമ്യം ചെയ്താണ് ക്യാപ്റ്റന്‍ സ്റ്റീവ് അപകടത്തെ നിരീക്ഷിക്കുന്നത്.  

വിമാനം വീഴുന്ന വിഡിയോ നിരീക്ഷിച്ചാണ് ക്യാപ്റ്റന്‍ സ്റ്റീവ് ആദ്യ അനുമാനങ്ങളിലേക്ക് കടക്കുന്നത്. നിലത്ത് നിന്ന് വിമാനം ഉയരുന്നതിനായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളിലൊന്നാണ് ഫ്ലാപ്സ്. വിമാനച്ചിറകില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഭാഗം ചിറകിന്‍റെ മുന്നിലും പിന്നിലുമുണ്ട്. സാധാരണ വിമാനം ഉയര്‍ന്നു പറക്കുന്ന അവസരത്തില്‍ വിമാനച്ചിറകിന്‍റെ മുന്‍വശത്തെ ഫ്ലാപ്പുകള്‍ ഉയര്‍ന്നിരിക്കുകയും പിന്‍വശത്തേത് താഴ്ന്നിരിക്കുകയുമാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ വിമാനത്തിന് പറക്കാനുള്ള ചരിവ് ലഭിക്കുകയുള്ളു. അധികം ചരിവില്ലാതെ പറന്ന വിമാനം അവസാന നിമിഷം മാത്രമാണ് മുന്‍ഭാഗം ഉയര്‍ത്തുന്നത് എന്ന് ക്യാപ്റ്റന്‍ നിരീക്ഷിക്കുന്നു. 

വിമാനത്തിന്‍റെ എന്‍ജിനുകള്‍ പരാജയപ്പെട്ടതല്ല വിമാനം താഴേക്ക് പതിച്ചതിന് കാരണമെന്ന് ക്യാപ്റ്റന്‍ പറയുന്നു. എന്‍ജിനുകള്‍ പരാജയപ്പെടാന്‍ രണ്ട് കാരണങ്ങളാണ് അദേഹം മുന്നോട്ട് നിരത്തുന്നത്. പക്ഷികള്‍ എന്‍ജിനില്‍ കടന്ന് എന്‍ജിന്‍ തകരാറിലാകുന്നതാണ് ആദ്യ കാരണം. എന്നാല്‍ തകര്‍ന്ന എന്‍ജിനില്‍ നിന്നും സാധാരണ പുക ഉയരാറുണ്ട്. രണ്ട് എന്‍ജിനിലും പക്ഷികള്‍ കടക്കുന്നത് അപൂര്‍വവുമാണ്. എന്നാല്‍ തകര്‍ന്ന വിമാനത്തിന്‍റെ എന്‍ജിനുകളില്‍ നിന്നും പുകയുയരുന്നില്ല എന്ന് ക്യാപ്റ്റന്‍ പറയുന്നു. കൂടാതെ ഒരു എന്‍ജിന്‍ കൊണ്ട് മാത്രം ഈ വിമാനത്തിന് പറക്കാനാകുമെന്നും ക്യാപ്റ്റന്‍ സ്റ്റീവ് പറയുന്നു. 

രണ്ടാമതായി മോശം ഇന്ധനമായതിനാല്‍ വിമാനത്തിന്‍റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്താതെ അവ പ്രവര്‍ത്തിക്കാതിരുന്നതാകാം എന്ന സിദ്ധാന്തമാണ്. എന്നാല്‍ മോശം ഇന്ധനമായിരുന്നെങ്കില്‍ വിമാനം നിലത്ത് നിന്ന് ഉയര്‍ത്തുന്നതിന് എന്‍ജിന്‍ പരാജയപ്പെടുമായിരുന്നെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിമാനം തുടക്കത്തില്‍ പറന്ന് തുടങ്ങിയതിനാല്‍ അത് കാരണമായേക്കില്ലെന്ന വാദം ക്യാപ്റ്റന്‍ മുന്നോട്ട് വയ്ക്കുന്നു. 

തുടര്‍ന്ന് വിമാനം പറന്നുയരുന്നതിന്‍റെ ദൃശ്യമാണ് ക്യാപ്റ്റന്‍ നിരീക്ഷിക്കുന്നത്. വിമാനം പറന്നുയരുന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ മികച്ചതെന്ന് പറയുന്ന ക്യാപ്റ്റന്‍ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറുകള്‍ (ചക്രങ്ങള്‍ ഉയരാഞ്ഞത് എന്തുകൊണ്ടെന്നതില്‍ സംശയം പ്രകടിപ്പിക്കുന്നു. പൈലറ്റിന്‍റെ സഹായിയായ കോപൈലറ്റ് ആണ് ലാന്‍ഡിങ് ഗിയറുകള്‍ ഉയര്‍ത്തേണ്ടത്. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ വിമാനം പൊടുന്നനെ മുകളിലേക്ക് പോകുന്നത് നിര്‍ത്തുകയും നേരെ പോകുകയും ചെയ്യുന്നു. 

ദൃശ്യങ്ങളില്‍ നിന്നും ചക്രങ്ങള്‍ ഉയര്‍ത്തുന്ന ലിവറിന് പകരം വിമാനത്തിന്‍റെ ചിറകുകളിലെ ഫ്ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലിവര്‍ കൊപൈലറ്റ് അബദ്ധവശാല്‍ ഉയര്‍ത്തിയതാകാം എന്ന് ക്യാപ്റ്റന്‍ സ്റ്റീവ് നിരീക്ഷിക്കുന്നു. ഇത് കൂടാതെ പിന്‍വലിക്കാതിരുന്ന ചക്രങ്ങള്‍ വായുവില്‍ പ്രതിരോധം തീര്‍ക്കുകയും വീമാനത്തിന്‍റെ പറക്കലിന് തടസം സൃഷ്ടിക്കുന്നതായും ക്യാപ്റ്റന്‍ സ്റ്റീവ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ വേഗത വര്‍ധിപ്പിക്കാന്‍ കുടി ശ്രമിക്കുന്നതോടെ വിമാനത്തിന് മേല്‍ സമ്മര്‍ദമേറുന്നു. മുകളിലേക്ക് പറക്കുന്നതിന് പകരം സമാന്തരമായി പറക്കുന്ന വിമാനത്തിന് ഉയരാനുള്ള അവസരം നഷ്ടപ്പെടുന്നു. വിമാനത്തിന്‍റെ ചക്രങ്ങള്‍ പിന്‍വലിച്ചിരുന്നെങ്കില്‍ വിമാനത്തിന് പറക്കാന്‍ അവസരം ലഭിച്ചേക്കാവുമായിരുന്നെന്നും ക്യാപ്റ്റന്‍ സ്റ്റീവ് പറയുന്നു. എന്നാല്‍ താന്‍ പറയുന്നത് തന്നെയാകില്ല വിമാനാപകടത്തിന്‍റെ കാരണമെന്ന് കൂട്ടിച്ചേര്‍ത്താണ് ക്യാപ്റ്റന്‍ സ്റ്റീവ് തന്‍റെ വിഡിയോ അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Captain Steve, a former US Navy officer, pilot and social media star, has come forward with the argument that the pilot of the plane may not have made a mistake.