ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍. ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചത്. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചു. പാക്കിസ്ഥാനുമായി മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമര്‍ശിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മടങ്ങിയെത്തിശേഷം സംസാരിക്കുകയായിരുന്നു തരൂര്‍.