stray-dog-kochi

TOPICS COVERED

ഒരു വയസുകാരിയെ കടിച്ചെടുത്ത് ഓടി തെരുവ് നായ. സൂറത്തിലെ കാംരേജ് താലൂക്കിലെ വാവ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 24 മണിക്കൂര്‍ കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

മധ്യപ്രദേശില്‍ നിന്നുമുള്ള അതിഥി തൊഴിലാളിയുടെ പെണ്‍കുഞ്ഞിനെയാണ് തെരുവുനായ കടിച്ചെടുത്തുകൊണ്ട് പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. താല്‍ക്കാലികമായി പണിത കൂരക്ക് സമീപം കുഞ്ഞ് ഉറങ്ങുകയായിരുന്നു കുഞ്ഞ്. ഇ സമയം പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിന്‍റെ അമ്മ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തുകൊണ്ട് സമീപത്തുള്ള പാടത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിന്‍റെ മാതാപിതാക്കളും നാട്ടുകാരും പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും നായയേയോ കുട്ടിയേയോ കണ്ടെത്തിയില്ല. 

പിന്നാലെ പൊലീസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് പൊലീസും ഡോഗ് സ്ക്വഡും വനംവകുപ്പും ഉള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ബുധനാഴ്ച നേരം വെളുക്കുന്നതുവരെ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെങ്കിലും കുട്ടിയുടെ രക്തം പുരണ്ട വസ്ത്രം മാത്രമാണ് കണ്ടെത്താനായത്. 

ENGLISH SUMMARY:

A stray dog dragged away a one-year-old girl in a shocking incident that shook the village of Vaav in Kamrej Taluk, Surat. Despite a 24-hour search operation, the child could not be found.