ഇക്കൊല്ലത്തെ വിശ്വസുന്ദരി ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ അകലം മാത്രം. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഹൈദരാബാദില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലെത്തിയ 40 സുന്ദരികളാണു വിശ്വപട്ടത്തിനായി രംഗത്തുള്ളത്
120 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍. എല്ലാവര്‍ക്കും ലക്ഷ്യം ഒന്നുമാത്രം. ഏറെ കാലത്തിനുേശഷം ദക്ഷിണേന്ത്യയലേക്കെത്തിയ മിസ് വേള്‍ഡിലൂടെ ലോകത്തിനു മുന്നില്‍ ഹൈദരാബാദിനെയും തെലങ്കാനയെയും പരമാവധി ഷോക്കേസ് ചെയ്യിക്കാനാണു ആതിഥേയരുടെ ശ്രമം. മിസ് ഇംഗ്ലണ്ട് ഇടക്കിറങ്ങിപ്പോയതുണ്ടാക്കിയ പുകില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. മല്‍സരാര്‍ഥികളെ സ്പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി നിയോഗിച്ചെന്നാരോപണം ഫാഷന്‍ ലോകത്തിലാകെ ചര്‍ച്ചാവിഷയമാണ്.
ബുദ്ധിയും സൗന്ദര്യവും ഒരുപോലെ ഏറ്റുമുട്ടുന്ന വിവിധ റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 40 പേരാണു ക്വാര്‍ട്ടറില്‍ കടന്നത്. ഇവിടെയും വിവിധ തലങ്ങളില്‍ മത്സരങ്ങളുണ്ട്. 40ല്‍ നിന്നും ഗ്രാന്‍ഡ് ഫിനാലെ വേദിലിയിലേക്കെത്തുക നാലുപരോണ്. അതില്‍ ഒരാള്‍ വിശ്വ സുന്ദരിയാകും. 3000 പേര്‍ക്കിരിക്കാവുന്ന അതിഗംഭീര വേദിയിലാണു ഫൈനല്‍ മത്സരങ്ങള്‍. നാളെ രാത്രിയോടെയറിയാം ആരാണ് 2024 ലെ ലോക സുന്ദരിയെന്ന്.