ഡല്‍ഹിൽ മഴക്കെടുതിയിൽ 3 മരണം ഗാസിയബാദില്‍ എസിപി ഓഫീസ് തകര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിരേന്ദ്ര മിശ്ര മരിച്ചു. ഷഹദാരയിൽ ഇ റിക്ഷാ ചാർജുചെയ്യുകയായിരുന്ന 2 പേരും ഷോക്കേറ്റ് മരിച്ചു. 200 വിമാനസര്‍വീസുകളെ മഴ ബാധിച്ചു. റെഡ് അലേര്‍ട്ട് തുടരുകയാണ്.
ഇന്നലെ അര്‍ധരാത്രി അപ്രതീക്ഷിതമായാണ് ശക്തമായ കാറ്റും മഴയും ഇടി മിന്നലും ആലിപ്പഴ വീഴ്ചയും ഡല്‍ഹിയില്‍ ഉണ്ടായത്. ഗാസിയബാദിലെ പഴക്കം ചെന്ന എസിപി ഓഫീസ് തകര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിരേന്ദ്ര മിശ്ര മരിച്ചു. പോസ്റ്റ് മോര്‍ട്ട്ം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. മരണങ്ങള്‍ വീണ് വിവിധ ഇടങ്ങളില്‍ വീടുകര്‍ന്നു.200 വിമാന സര്‍വീസുകളെ ബാധിച്ചു. ചിലത് റദ്ദാക്കുകയും 49 വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണം യാത്ര ആരംഭിക്കാനും തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാനുമെന്ന് കമ്പനികള്‍ അറിയിച്ചു. ആലിപ്പഴ വീഴ്ചയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി.
ഡല്‍ഹി കാന്‍റ്ഏരിയയില്‍ വെള്ളം ഓരാള്‍പൊക്കത്തില്‍ എത്തിയതോടെ വാഹനങ്ങള്‍ മുങ്ങി. വിമാനത്താവള റോഡ്, ദൗലക് കുവ , സുബ്രദോ പാര്‍ക്ക് , നാനക്പുര അടിപാത, ഐടിഒ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഡല്‍ഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളിലും മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.