സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവനയില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ സുപ്രീംകോടതി. ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിക്ക് ഓരോ വാക്കിനും ഉത്തരവാദിത്തം വേണമെന്ന് കോടതി. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.
മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള മാൻപൂർ പൊലീസാണ് മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു. എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പൊലീസിന് നിർദേശം നൽകി. ഇതോടെ വിജയ് ഷായുടെ അറസ്റ്റിന് സാധ്യതയുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ മുൻനിരയിലുള്ള കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.