ജമ്മു-കശ്മീര്‍ ബാരാമുള്ള കാര്‍ഷികസര്‍വകലാശാലയിൽ കുടുങ്ങിയ മലയാളി വിദ്യാര്‍ഥിനികൾ ഡൽഹിയിലെത്തി. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരുക്കിയ ജമ്മുകശ്മീർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലാണ് വിദ്യാർഥികൾ സംഘർഷ ഭൂമി കടന്നത്. യാത്രക്കായി കെ.സി വേണുഗോപാലും മനോരമ ന്യൂസും നൽകിയ സഹായം വിലമതിക്കാനാകാത്തതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.
വിമാനത്താവളം അടയ്ക്കുകയും റെയിൽവേ സ്റ്റേഷനിലേക്കുള്ള മണിക്കൂറുകൾ നീണ്ട യാത്രയുമാണ് മടക്കത്തിന് വിഘാതമായിരുന്നത്. ദിവസങ്ങൾ നീണ്ട ഭയപ്പാടിനൊടുവിലാണ് നാടണഞ്ഞത്. ഡൽഹിയിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ ഇവർ കേരളത്തിലേക്ക് മടങ്ങും.
ENGLISH SUMMARY:
Malayali students stranded in Baramulla Agricultural University in Jammu & Kashmir reach Delhi after KC Venugopal's intervention. With the support of Omar Abdullah and Manorama News, they crossed the conflict zone safely via J&K Transport buses and are set to return to Kerala soon.