പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം നരേന്ദ്ര മോദി തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി അവകാശപ്പെട്ടു.

ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തിയ അഫ്രീദി, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസ്സിലാക്കിയെന്നും അഫ്രീദി പറഞ്ഞു.

അഫ്രീദിയുടെ വാക്കുകള്‍

‘പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകാത്തതാണ്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കുമെന്ന് കരുതരുത്’  അഫ്രീദി പറഞ്ഞു.‌‌

ENGLISH SUMMARY:

In a provocative statement, former Pakistan cricketer Shahid Afridi claimed that Indian Prime Minister Narendra Modi must have realized the heavy price India would pay if they continue playing against Pakistan. Afridi accused the Indian military of unnecessarily provoking Pakistan and congratulated the Pakistani army for responding effectively. He added that India has now understood the consequences of provoking Pakistan.