പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു . യാത്രാ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യ – പാക് മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ഹോട് ലൈന്‍ ചര്‍ച്ച ഉടന്‍ നടക്കും. ഡിജിഎംഒ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുെട വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടരുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സായുധസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ അപേക്ഷിച്ച് പാക്കിസ്ഥാന്‍ ഡിജിഎംഒ ഇങ്ങോട്ടുവിളിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ ഡിജിഎംഒ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയിലും ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ഡ്രോണുകൾ കണ്ടതായി ജില്ലാ കലക്ടറും എക്സില്‍ കുറിച്ചിരുന്നു. ആക്രമണ നീക്കങ്ങളോട് ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.