പാക്കിസ്ഥാന്റെ ഷെല്ലിംഗില്‍ തകര്‍ന്ന വീട് (ഫോട്ടോ: മണി ശർമ്മ / എ.എഫ്.പി)
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണം അവസാനിച്ചു. രാത്രി എട്ടുമണിയോടെ ആരംഭിച്ച ഷെല്ലാക്രമണം പത്തരയോടെ നിർത്തിവച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഷെല്ലാക്രമണം അവസാനിപ്പിച്ചത്.
അതേസമയം, പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതായി ഇന്ത്യ ആരോപിച്ചു. വിദേശകാര്യ സെക്രട്ടറി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണരേഖയിലും അതിർത്തിയിലും പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ധാരണ പാക്കിസ്ഥാൻ ലംഘിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ജമ്മു നഗറോട്ടയിൽ വെടിവയ്പ്പ് നടന്നതായി ഇന്ത്യൻ കരസേന സ്ഥിരീകരിച്ചു. സൈനിക യൂണിറ്റിലെ ഗാർഡിന് വെടിയേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ ഒരു ഭീകരൻ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.