ഭക്ഷണം കഴിക്കുന്നതിനിടെ തടിയനെന്ന് വിളിച്ച് കളിയാക്കിയ രണ്ടുപേര്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്.ഉത്തര്‍പ്രദേശിലെ ബേല്‍ഘട്ടിലാണ് സംഭവം.അര്‍ജുന്‍ ചൗഹാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മാവനൊപ്പം ക്ഷേത്രത്തിലെ സമൂഹസദ്യക്കെത്തിയതായിരുന്നു ഇയാള്‍.സദ്യയ്ക്കെത്തിയ മറ്റുരണ്ടുപേര്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളുടെ ശരീരവണ്ണത്തെ കളിയാക്കുകയും ആളുകളുടെ മുന്നില്‍വെച്ച് തടിയനെന്ന് വിളിച്ച് അപമാനിക്കുകയുമായിരുന്നു.
ഇതില്‍ പ്രകോപിതനായ യുവാവ് സദ്യകഴിഞ്ഞിറങ്ങിയ ശേഷം തന്‍റെ സുഹൃത്തിനെയും കൂട്ടി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ഇരുവരെയും വലിച്ചുപുറത്തിട്ട് വെടിയുതിര്‍ത്തു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ യുവാക്കളെ ആശുപത്രിയിലെത്തിക്കുകയായുരുന്നു.ചികിത്സയിലുള്ള ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. യുവാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.