ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. യു.എസ്. മധ്യസ്ഥതയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണ.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷ്ക് ധാർ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ സംഭാഷണത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.
ENGLISH SUMMARY:
U.S. President Donald Trump has announced that India and Pakistan have agreed to a ceasefire after prolonged tensions. The agreement was reached following hours of mediation by the United States. Trump praised both nations for their wise decision amidst escalating bilateral conflict.