ജമ്മുവില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്ക് യുദ്ധവിമാനം. മൂന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കൻ നിർമിത F-16, ചൈനീസ് നിർമിത J17 എന്നിവയാണ് വെടിവച്ചിട്ടത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും വിവരമുണ്ട്.
ജെയ്സാൽമീരിലും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇന്ത്യന്‍ പ്രതിരോധ സംവിധാനമായ S 400 ആക്രമണത്തെ തടുത്തു. ഒരേ സമയം വ്യാപക ആക്രമണത്തിനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പൂഞ്ചിലും പാക്ക് ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തി ജില്ലകൾ എല്ലാം ഇരുട്ടിലാണ്.
ജമ്മുവില്‍ കില്ലര്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍റെ ആക്രമണം. അന്‍പതിലധികം കില്ലര്‍ ഡ്രോണുകളും എട്ട് മിസൈലുകളും ഇന്ത്യ നിര്‍വീര്യമാക്കി. എസ്–400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ പ്രതിരോധം. ആകാശത്ത് വന്‍ സ്ഫോടകശബ്ദങ്ങളുണ്ടായി. സാംബയിലും പൂഞ്ചിലും കനത്ത വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
രാജ്സ്ഥാനിലും ആക്രമണശ്രമമുണ്ടായി. ജയ്‌സാല്‍മീറിലും പാക്ക് കില്ലിങ് ഡ്രോണുകള്‍ സൈന്യം നിര്‍വീര്യമാക്കി. രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.