Security personnel on a road during blackout amid escalating tensions between India and Pakistan, in Barmer, Rajasthan.
രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമാണ് ആക്രമണം നടന്നത്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെയും വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു
രാജ്യത്തിന് നേരെ നടക്കുന്ന പാക്ക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പമാണ് ഇന്ത്യയുടെ തിരിച്ചടി. പാക്ക് സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം രജൗരിയില്‍ ആര്‍മി ബ്രിഗേഡിനുനേരെ ചാവേര്‍ ആക്രമണം നടത്തിയെന്നും സൂചനയുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ നിര്‍ണായ കൂടിക്കാഴ്ചകള്‍ തുടരുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സാഹചര്യം ധരിപ്പിച്ചു. പ്രതിരോധമന്ത്രിയും സേനാ മേധാവികളും സ്ഥിതി വിലയിരുത്തുന്നുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചു. സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കണമെന്ന് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്ക് തയ്യാറെന്നും അമേരിക്ക അറിയിച്ചു.