അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. അമ്പതോളം ഡ്രോണുകളാണ് തകർത്തത്. പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണം ചെറുത്തത് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ അടുത്തിടെ വാങ്ങിയ പ്രതിരോധ സംവിധാനമാണ് എസ്-400. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400
ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകര്‍ക്കാനും ഇതിന് സാധിക്കും. അഞ്ച് എസ്-400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്തിട്ടുള്ളത്.
അതേ സമയം അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ വെടിവയ്‌പു നടക്കുന്നതായാണ് വിവരം. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി.