Union Defence Minister Rajnath Singh addresses the Border Roads Organisation's Raising Day ceremony at Manekshaw Centre in New Delhi (PTI Photo/Vijay Varma)
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നും ദൗത്യം പൂര്‍ണലക്ഷ്യം നേടിയെന്ന് രാജ്നാഥ് സിങ്. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു, തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത് ഒരു സിവിലിയനും കൊല്ലപ്പെട്ടില്ലെന്നും പ്രതിരോധ മന്ത്രി. ധൈര്യപൂര്‍ണമായ സായുധസേനയുടെ ഇടപെടല്‍ ചരിത്രപരമെന്നും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.
അതേസമയം, സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭീകരവാദത്തോട് സഹിഷ്ണുത പാടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പ്രതികരിച്ചു. എന്തുകൊണ്ട് സൈനിക നടപടി എന്ന ചോദ്യത്തിനുള്ള മറുപടിയായി പാക് ഭീകരര്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തിരിച്ചടി എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമീപകാലത്തുനടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും നിഷ്ഠൂരമായിരുന്നു പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയത്. പാക്കിസ്ഥാന്‍റെ പങ്കിന് വ്യക്തമായ തെളിവുണ്ട്. ഭീകരര്‍ പാക്കിസ്ഥാനിലേകക്ക് അയച്ച സന്ദേശങ്ങളും ദൃക്സാക്ഷി മ1ഴികളും പാക് പങ്ക് അടിവരയിടുന്നു. ജമ്മു കശ്മീരിന്‍റെ സമാധാനം തകര്‍ക്കാനും മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമായിരുന്നു ലക്ഷ്യം. ഭീകരവാദികളെ നീതിക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ നിഷ്ക്രിയത്വവും വിക്രം മിശ്രി എടുത്തുപറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ് റെസിസ്റ്റന്‍റ് ഫ്രണ്ടിനെ കുറിച്ചും ലഷ്കര്‍, ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനകളെ കുറിച്ചും ഐക്യരാഷ്ട്രസഭയ്ക്ക് നേരത്തെ വിവരങ്ങള്‍ കൈമാറിയിരുന്നു. നടപടിയെടുക്കുന്നതില്‍ യു.എന്‍. പരാജയപ്പെട്ടെന്നും വിക്രം മിശ്രി പറഞ്ഞു. രാവിലെ സംയുക്ത സേനാമേധാവി പ്രതിരോധ മന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജീവനക്കാരുടെ അവധി റദ്ദാക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ മേധാവിമാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി.